കോന്നി: പേരൂർകുളം ഗവ.എൽ.പി സ്കൂളിന് സമീപത്തെ ബഡ്സ് സ്കൂൾ കെട്ടിടവും, ബി.ആർ.സി കെട്ടിടവും ഉയർത്തി നിർമ്മിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. നിലവിൽ പേരൂർക്കുളം ഗവ.എൽ.പി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയ്ക്ക് അരികിലുള്ള സ്ഥലത്തെ പഴയ കെട്ടിട പൊളിച്ചു മാറ്റിയാണ് പുതിയ സ്കൂൾ കെട്ടിടം നിർമ്മിക്കുന്നത്. റോഡിൽ നിന്നും താഴ്ന്നു നിൽക്കുന്ന സ്ഥലം ആയതിനാൽ മഴക്കാലത്ത് ഇവിടെ വെള്ളം കയറുന്നത് പതിവായിരുന്നു. ഇത് ഒഴിവാക്കാനാണ് പഴയ സ്കൂൾ കെട്ടിടം പൊളിച്ചു മാറ്റിയ സ്ഥലത്ത് മണ്ണിട്ട് ഉയർത്തി പുതിയ കെട്ടിടം നിർമ്മിക്കുന്നത്. എന്നാൽ ഇതിന് സമീപത്തുള്ള ബഡ്സ് സ്കൂൾ കെട്ടിടവും, ബി.ആർ.സി കെട്ടിടവും ഇപ്പോഴും താഴ്ന്ന സ്ഥലത്ത് തന്നെയാണ് സ്ഥിതി ചെയ്യുന്നത്. വർഷകാലം ആരംഭിച്ചാൽ ഈ രണ്ടു കെട്ടിടങ്ങളിലും വെള്ളം കയറുന്ന സ്ഥിതിയാണ്. അതിനാൽ ഈ കെട്ടിടങ്ങളും ഉയർത്തി നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം. പേരൂർക്കുളം സ്‌കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. പുനലൂർ - മൂവാറ്റുപുഴ പാതയുടെ അഭിമുഖമായാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. പഴയ സ്കൂൾ കെട്ടിടം പൊളിച്ചുമാറ്റി സ്‌കൂൾ നിലനിന്നിരുന്നിടത്ത് മണ്ണിട്ടുയർത്തിയാണ് ആധുനിക നിലയിലുള്ള പുതിയ കെട്ടിടം നിർമ്മിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ് നിർമ്മാണ ചുമതല.
നിലവിൽ പരിമിതമായ സൗകര്യങ്ങളിൽ സ്കൂൾ
1928ലാണ് സ്‌കൂൾ സ്ഥാപിതമായത്. 55.5 സെന്റ് സ്ഥലമാണ് സ്‌കൂളിന് നിലവിലുള്ളത്. ആവശ്യത്തിന് സ്ഥലമുണ്ടെങ്കിലും പരിമിതമായ സൗകര്യങ്ങളാണ് സ്‌കൂളിലുള്ളത്. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ഉന്നത സൗകര്യത്തോട് കൂടിയാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം നടക്കുന്നത്. നൂറുവർഷം പഴക്കമുള്ള ഈ സ്കൂളിലാണ് ഗുരു നിത്യ ചൈതന്യതി പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്.
..............................................................................
ബഡ്സ് സ്കൂൾ കെട്ടിടവും ബി.ആർ.സി കെട്ടിടവും ഉയർത്തി നിർമ്മിക്കുവാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണം.
എം.എ ബഷീർ
( പൊതുപ്രവർത്തകൻ )
......................................................
100 വർഷം പഴക്കമുള്ള സ്കൂൾ
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1.5 കോടി രൂപ അനുവദിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |