
പാലാ : പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിന്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ, സർക്കാരിന്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുംമെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ മാണി. അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ. കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് നഷ്ടപ്പെട്ടത് ഈ സൽപ്പേരാണ്. അത് മടക്കി കൊണ്ടുവരിക എന്ന ശ്രമകരമായ ദൗത്യമാണ് എൽ.ഡി.എഫിന് നിർവഹിക്കാനുള്ളത്. പാലായിൽ എന്തുകൊണ്ട് വികസനം നടന്നില്ലെന്ന് ചോദിക്കുമ്പോൾ നുണപ്രചാരണവും വ്യക്തിഹത്യയും കൊണ്ടാണ് അതിനെ യു.ഡി.എഫ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |