കട്ടപ്പന : അയ്യപ്പൻകോവിൽ ഹിന്ദു ഏകതാ സമ്മേളനം നാളെ ഉച്ചകഴിഞ്ഞ് 3ന് മാട്ടുക്കട്ടയിൽ നടക്കും. കോവിൽമല രാജാവ് രാമൻ രാജമന്നാൻ ഉദ്ഘാടനം ചെയ്യും. ഹിന്ദു ഏകതാ സമിതി ചെയർമാൻ വി .വി മനോജ് കുമാർ അദ്ധ്യക്ഷനാകും. ഹിന്ദുഐക്യ വേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി മുഖ്യപ്രഭാഷണവും സ്വാമി ശിവസ്വരൂപാനന്ദ (ശിവഗിരിമഠം) അനുഗ്രഹപ്രഭാഷണവും നടത്തും. ഹൈറേഞ്ച് എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് ആർ മണിക്കുട്ടൻ, എസ്എൻഡിപി യോഗം ഇൻസ്‌പെക്ടിങ് ഓഫീസർ അഡ്വ. പി ആർ മുരളീധരൻ, അഖില കേരള വിശ്വകർമ മഹാസഭ സംസ്ഥാന ഡയറക്ടർ ബോർഡംഗം മനോജ് സോമൻ, കെ.പി.എംഎസ് സംസ്ഥാന കമ്മിറ്റിയംഗം കെ കെ രാജൻ, വീരശൈവ മഹാസഭ ജില്ലാ പ്രസിഡന്റ് ഗിരീഷ് എൻ പാലംതറ, ഹിന്ദു ഏകതാ സമിതി പി എൻ വിനോദ് എന്നിവർ സംസാരിക്കും. വൈകിട്ട് 6.30ന് രാമപുരം ത്രയംബകം ഭജൻസിന്റെ രാഗധാര ഭജൻസും നടക്കുമെന്നും വി വി മനോജ്കുമാർ, സജിൻ കരുനാട്ട്, രാജേഷ് സുകുമാരൻ, എം .എം മോഹനൻ എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |