പത്തനംതിട്ട: വിവാഹ ജീവിതത്തിൽ പണമല്ല പരസ്പര സ്‌നേഹവും കരുതലും മാനദണ്ഡമാകണമെന്ന് മലങ്കരസഭാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. സഭയുടെ വിവാഹ സഹായ പദ്ധതിയുടെ ഭാഗമായി ജാതിമതഭേദമെന്യേ നിർദ്ധനരായ യുവതികൾക്കുള്ള ധനസഹായം വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടന്ന ചടങ്ങിൽ സമിതി പ്രസിഡന്റ് യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പൊലീത്താ അദ്ധ്യക്ഷത വഹിച്ചു. അത്മീയ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അഡ്വ. ബിജു ഉമ്മൻ, എ.കെ ജോസഫ്, പി.എംതോമസ്, ജോൺസൺ കല്ലട, മാത്യു പി.ജി, കുര്യൻ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |