
ഫോർട്ടുകൊച്ചി: പെരുന്നാൾ തലേന്ന് വയോധികന് തെരുവുനായയുടെ കടിയേറ്റു. ഫോർട്ടുകൊച്ചി പട്ടാളം ഭാഗത്ത് വെളി സ്വദേശിയായ ഷൈഖ് നൗഷാദിനാണ്(70) കടിയേറ്റത്. ഇയാൾ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സ തേടി. ബിഷപ്പ് ഗാർഡൻ പരിസരങ്ങളിലും പട്ടാളം ഭാഗത്തും തെരുവുനായ ശല്യം രൂക്ഷമാണ്. ഹോം സ്റ്റേകൾ ധാരാളമുള്ള ഈ മേഖലയിൽ നിരവധി വിദേശികൾ ഉൾപ്പെടെ വന്നു പോകുന്നുണ്ട്. പുലർച്ചെ ആരാധനക്കായി പോകുന്നവർക്കും പ്രഭാതസവാരിക്കിറങ്ങുന്നവർക്കും തെരുവുനായകൾ ഭീഷണിയാണ്. അധികൃതർ വിഷയത്തിൽ ഇടപെട്ടു അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഗാർഡൻ റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ. എ. ഫൈസൽ, ഡിവിഷൻ കൗൺസിലർക്കും നഗരസഭ ഹെൽത്ത് അധികാരികൾക്കും പരാതി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |