
പത്തനംതിട്ട : നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ഏതെങ്കിലും സ്ഥാനാർത്ഥികളോ അവരുടെ ഏജന്റുമാരോ രാഷ്ട്രീയ പാർട്ടികളോ പോസ്റ്റർ, ബാനർ, മറ്റ് പ്രചരണ സാമഗ്രികൾ എന്നിവ പ്രിന്റ് ചെയ്യുമ്പോൾ പ്രിന്റിംഗ് ജോലി ഏൽപ്പിക്കുന്നവരിൽനിന്ന് പരിചിതരായ രണ്ട് വ്യക്തികൾ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം വാങ്ങി സൂക്ഷിക്കണം. പ്രിന്റ് ചെയ്യുന്ന പ്രചാരണ സാമഗ്രികളിൽ പ്രിന്റിംഗ് സ്ഥാപനം, പബ്ലിഷ് ചെയ്യുന്ന ആളിന്റെ പേര്, മേൽവിലാസം, കോപ്പികളുടെ എണ്ണം എന്നിവ രേഖപ്പെടുത്തണം. അവയുടെ രണ്ട് കോപ്പിയും സത്യവാങ്മൂലത്തിന്റെ പകർപ്പും, പ്രസ്സ് പ്രവൃത്തിക്കുന്ന പ്രദേശത്തെ ചുമതലയുള്ള അസിസ്റ്റന്റ് എക്സ്‌പെൻഡിച്ചർ ഒബ്സർവറിന് മൂന്ന് ദിവസത്തിനകം കൈമാറണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |