SignIn
Kerala Kaumudi Online
Wednesday, 22 April 2026 9.26 PM IST

ഏനാത്ത് സർവത്ര മാലിന്യം,​ നടപടിയെടുക്കാതെ നാട്ടുകാർ

Increase Font Size Decrease Font Size Print Page

bbbbb
ഏനാത്ത് ടൗണിൽ നിരീക്ഷണ ക്യാമറയ്ക്ക് സമീപമുള്ള മാലിന്യ നിക്ഷേപം


ഏനാത്ത് : ഏനാത്ത് ടൗണിലെ മാലിന്യപ്രശ്‌നങ്ങൾക്ക് പരിഹാരമില്ലാതെ കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായിട്ടും അധികൃതർ അനങ്ങാപ്പാറ നയം തുടരുന്നു. നഗരം മുഴുവൻ അടിമുടി മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ് .ഏനാത്ത് പബ്ലിക്ക് മാർക്കറ്ററാണ് മാലിന്യനിക്ഷേപത്തിൽ മുന്നിൽ നിൽക്കുന്നത് .ഏനാത്ത് മണ്ണടി റോഡിൽ നിന്നും എം.സി റോഡിലേക്കുള്ള ബൈറോഡിൽ വയലിനോട് ചേർന്നു സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറയ്ക്ക് സമീപവും ആളുകൾ മാലിന്യനിക്ഷേപം നടത്തിയ കാഴ്ചയാണ് നഗരത്തിൽ കാണാൻ കഴിയുന്നത് .തൊട്ടടുത്ത വയലാകട്ടെ ഇങ്ങനെ നിക്ഷേപിക്കുന്ന മാലിന്യവും പായലും ഇടകലർന്ന് രൂക്ഷമായ ദുർഗന്ധം പടർത്തുകയാണ് .പബ്ലിക്ക് മാർക്കറ്റിനു പിറകിലും മാലിന്യ നിക്ഷേപം നടക്കുന്നുണ്ട് .എം സി റോഡിൽ നിന്നും പൊലീസ് സ്റ്റേഷനിലേക്കുള്ള ബൈറോഡിലും ഇത്തരത്തിൽ ഒരു സൈഡിൽ മാലിന്യനിക്ഷേപമുണ്ട് .എം സി റോഡിന്റെ സൈഡിലും പലയിടത്തും മാലിന്യങ്ങൾ കൊണ്ട് നിക്ഷേപിച്ചിട്ടുണ്ട് .നഗരത്തിൽ നിന്ന് അധികം അകലെയല്ലാത്ത കീരത്തിപാലത്തിനു സമീപവും മാലിന്യനിക്ഷേപമുണ്ട് .ഇവിടെ മാലിന്യം നിക്ഷേപിക്കരുത് എന്നുള്ള മുന്നറിയിപ്പ് ബോർഡിന് മുന്നിലാണ് ഇവിടെ മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്.

...............................................

ഏനാത്ത് ടൗണിൽ നിലവിലുള്ള നിരീക്ഷണ ക്യാമറകൾ പ്രവർത്തനരഹിതമാണ്. പല ഭാഗങ്ങളിലുമുള്ള മാലിന്യ നിക്ഷേപം കാരണം ദുർഗന്ധം കൊണ്ട് പൊറുതി മുട്ടുകയാണ് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലം മുതൽ ഏനാത്ത് മാലിന്യപ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും പുതിയ പഞ്ചായത്ത് ഭരണസമിതി വന്നിട്ടും മാറ്റമൊന്നുമില്ല.

(നാട്ടുകാർ)​

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.