കൊച്ചി: മനുഷ്യവിമോചനത്തിനുവേണ്ടിയുള്ള പ്രത്യയശാസ്ത്രമെന്ന നിലയിൽ കമ്യൂണിസത്തെ അംഗീകരിക്കുമ്പോഴും അധികാരത്തിനുവേണ്ടിയുള്ള അതിന്റെ പ്രത്യയശാസ്ത്ര നയവൈകല്യങ്ങളെ എതിർക്കണമെന്ന് ഡോ. സെബാസ്റ്റ്യൻ പോൾ പറഞ്ഞു. കലൂർ വൈലോപ്പിള്ളി പാർക്കിൽ ഇ.എൻ. നന്ദകുമാർ രചിച്ച 'ഇന്നുമുണ്ട് ആ വധയന്ത്രം' എന്ന പുസ്തകത്തിന്റെ പ്രകശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കമ്യൂണിസത്തിന്റെ ഇരുണ്ടവശങ്ങളെക്കുറിച്ചുള്ള പഠനമാണ് 'ഇന്നുമുണ്ട് ആ വധയന്ത്രം' എന്ന പുസ്തകം. കമ്യൂണിസത്തിന്റെ ക്രൂരത, മനുഷ്യത്വരഹിതമായ പെരുമാറ്റം, മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനം എന്നിവയെല്ലാം പ്രതിപാദിക്കുന്നു. എല്ലാത്തരം പഠനങ്ങളെയും സ്വാഗതം ചെയ്യുന്നു. ഉള്ളടക്കത്തെ അംഗീകരിച്ചുകൊണ്ടോ അതിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും പൂർണമായും ശരിവച്ചുകൊണ്ടോ അല്ല, പുസ്തകം എന്നത് സമാധരണീയമായ വസ്തുവായതുകൊണ്ടാണ് പ്രകാശനം നിർവഹിക്കുന്നതെന്നും സെബാസ്റ്റ്യൻ പോൾ പറഞ്ഞു. ആകാശവാണി മുൻ ഡയറക്ടർ ഗോപിനാഥ് പനങ്ങാട് പുസ്തകം ഏറ്റുവാങ്ങി. ഇ.എം. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ആരിഫ് ഹുസൈൻ, ഗോപിനാഥ് പനങ്ങാട്, ഗ്രന്ഥകർത്താവ് ഇ.എൻ.നന്ദകുമാർ, ശരത് എടത്തിൽ, ജോസ് ക്രിസ്റ്റഫർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |