
ആപ്പ് തയ്യാറാക്കിയത് മലയാളി സംരംഭകൻ
കൊച്ചി: ഇന്ത്യയിലെ ചരക്കുഗതാഗതത്തെ പിന്തുണയ്‌ക്കുന്ന ഓൺലൈൻ സേവനവുമായി മലയാളി സംരംഭകൻ. ഹൈദരബാദ് ആസ്ഥാനമായ സിബി ലോജിസ്റ്റിക്സ് ഓൺലൈൻ എസ്. 9 കസ്റ്റമർ ആപ്പിന്റെ അവതരണം കൊച്ചിയിൽ നടന്നു.
ഇന്ത്യയിലെ ചരക്കുഗതാഗതത്തിന്റെ ഡിജിറ്റൽ നട്ടെല്ലാകാനാണ് എസ്. 9 ലക്ഷ്യമിടുന്നതെന്ന് സിബി ലോജിസ്റ്റിക്‌സ് മാനേജിംഗ് ഡയറക്‌ടറും കോട്ടയം സ്വദേശിയുമായ സിബി. എം. ലൂക്കോസ് പറഞ്ഞു. ചരക്കുകൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനും തിരികെ യാത്രയിൽ ചരക്ക് ഉറപ്പാക്കാനും സഹായിക്കുന്ന മൂന്ന് ആപ്പുകളാണ് പുറത്തിറക്കിയത്.
ഉപഭോക്താക്കൾ, ട്രക്ക് ഉടമകൾ, ഡ്രൈവർമാർ എന്നിവരെ ഒരേ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലെത്തിച്ച് ചരക്കുഗതാഗത സൗകര്യം ഏറ്റവും വേഗത്തിലും സുതാര്യവുമാകുന്നതാണ് എസ്. 9 ആപ്പ്. സിബി ലോജിസ്റ്റിക്‌സ്. റിയൽ ടൈം ബുക്കിംഗ്, അഡ്വാൻസ്ഡ് ട്രാക്കിംഗ് സംവിധാനം എന്നിവയെല്ലാം ഉപയോക്താക്കൾക്കും ഡ്രൈവർമാർക്കും ഒരു പോലെ ഗുണകരമാണ്. നിർമ്മിത ബുദ്ധിയിലൂടെ അത്യാധുനിക സാങ്കേതികവിദ്യയിൽ വികസിച്ച എസ്. 9 ലോജിസ്റ്റിക് ആപ് പ്ലേസ്റ്റോർ, ആപ് സ്റ്റോർ എന്നിവയിൽ ലഭിക്കും.
കേരളത്തിൽ അവതരിപ്പിച്ച എസ്. 9 കസ്റ്റമർ ആപ്പ് രാജ്യത്തുടനീളം വ്യാപിപ്പിക്കും. 10 സംസ്ഥാനങ്ങളിൽ ഓഫീസ് പ്രവർത്തിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |