തൊടുപുഴ .ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടിരിക്കുന്ന കർഷകരെ തകർച്ചകളിൽ നിന്നും രക്ഷിക്കാൻ നിയമസഭാതെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എ പറഞ്ഞു. കർഷക രക്ഷയ്ക്ക് യു.ഡി.എഫ് എന്ന മുദ്രാവാക്യമുയർത്തി കേരള കർഷക യൂണിയൻ സംസ്ഥാന വ്യാപകമായി നടത്തുന്ന വിവിധ പ്രചാരണ പ്രവർത്തനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം പുറപ്പുഴയിലെ വസതയിൽ നടത്തി കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊടുപുഴയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അപു ജോൺ ജോസഫിന്റെ പോസ്റ്റർ സംസ്ഥാന ഭാരവാഹികൾക്ക് നൽകിക്കൊണ്ടാണ് ഉദ്ഘാടനം ചെയ്തത്. കാർഷികോത്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കാനും കർഷകക്ഷേമനിധികാര്യക്ഷമമാക്കി കർഷകർക്ക് 3000 രൂപ പെൻഷൻ ലഭ്യമാക്കാനും കാർഷികവായ്പകളുടെ പലിശ എഴുതി തള്ളാനും വായ്പകളുടെ തിരിച്ചടവ് കാലാവധി ദീർഘിപ്പിക്കുവാനും വന്യജീവിശല്യം തടയാനും ഐക്യ ജനാധിപത്യ മുന്നണി പ്രതിജ്ഞാബദ്ധമാണെന്ന് പി.ജെ.ജോസഫ് പറഞ്ഞു. യോഗത്തിൽ സംസ്ഥാനപ്രസിഡന്റ് വർഗീസ്‌വെട്ടിയാങ്കൽ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി അപു ജോൺ ജോസഫ്, ഭാരവാഹികളായ ജോസ് ജെയിംസ്നിലപ്പന, നിതിൻ സി. വടക്കൻ , ആന്റച്ചൻ വെച്ചുച്ചിറ, സോജൻ ജോർജ്, ബേബിച്ചൻ കൊച്ചു കരൂർ ,ഷൈസൺ മാങ്ങഴ, വിനോദ് ജോൺ,സജി തെക്കേക്കര , ജെയിംസ് കോറമ്പേൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |