
കൊച്ചി: ഒരു വർഷത്തിനുള്ളിൽ കേരളത്തിലെ ആർ.എസ്.എസ്. പ്രവർത്തനം മൂന്ന് മേഖലകളായി തിരിക്കുമെന്ന് ദക്ഷിണ കേരളം സഹപ്രാന്ത കാര്യവാഹ് കെ.ബി. ശ്രീകുമാർ പറഞ്ഞു. ആർ.എസ്.എസ്. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ഘടനാപരമായ മാറ്റം. നിലവിലുള്ള ഉത്തര കേരളം, ദക്ഷിണ കേരളം പ്രാന്തങ്ങൾ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സംഭാഗുകളായി പുന:ക്രമീകരിക്കും. പ്രവർത്തന സൗകര്യാർത്ഥവും സംഘടനാ വിപുലീകരണത്തിന്റെ ഭാഗവുമായാണ് ഈ മാറ്റമെന്ന് കെ.ബി. ശ്രീകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹരിയാനയിലെ സമാൽഖായിൽ നടന്ന ആർ.എസ്.എസ് അഖില ഭാരതീയ പ്രതിനിധി സഭയുടെ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |