ത്രിക പിൻവലിക്കാനുള്ള അവസാന തീയ്യതി 26
ഇന്ന് സൂക്ഷ്മപരിശോധന
കണ്ണൂർ: ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലായി ആകെ 117 സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. ചൊവ്വാഴ്ച നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നിരീക്ഷകരുടെ സാന്നിദ്ധ്യത്തിൽ വരണാധികാരികൾ നടത്തും. വ്യാഴാഴ്ചയാണ് നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന തീയ്യതി. അതോടെ സ്ഥാനാർത്ഥികളുടെ പൂർണമായ ചിത്രം തെളിയും.
കണ്ണൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ടി.ഒ മോഹനൻ തിങ്കളാഴ്ച വരണാധികാരി ഡെപ്യൂട്ടി കളക്ടർ (ആർ.ആർ) സി. ബിജു മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. പയ്യന്നൂർ മണ്ഡലം യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണൻ പയ്യന്നൂർ താലൂക്ക് ഓഫീസിൽ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ ജി. സുരേഷ് ബാബുവിനും അഴീക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അബ്ദുൽ കരീം ചേലേരി ഡെപ്യൂട്ടി കളക്ടർ (എൽഎ) അനീഷിനും തളിപ്പറമ്പ് നിയോജക മണ്ഡലം യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻ തളിപ്പറമ്പ് തഹസിൽദാർ കെ. സന്തോഷിനും നാമനിർദേശ പത്രിക സമർപ്പിച്ചു. കല്യാശ്ശേരി മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രാജീവൻ കപ്പച്ചേരി വരണാധികാരി കെ.എൻ ബിന്ദു മുമ്പാകെ നാമനിർദേശപത്രിക സമർപ്പിച്ചു.
തലശ്ശേരി മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി ഒ. നിധീഷ് തലശ്ശേരി സബ് കളക്ടർ കാർത്തിക് പാണിഗ്രാഹിക്കും ധർമ്മടം മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി കെ. രഞ്ചിത്ത് തലശ്ശേരി രജിസ്ട്രാർ ഓഫീസിൽ ജില്ലാ രജിസ്ട്രാർ സച്ചിൻ കൃഷ്ണനും പയ്യന്നൂർ നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി എ.പി ഗംഗാധരൻ പയ്യന്നൂർ താലൂക്ക് ഓഫീസിൽ അസി. റിട്ടേണിംഗ് ഓഫീസർ ജി. സുരേഷ് ബാബുവിനും പത്രിക സമർപ്പിച്ചു.
അഴീക്കോട് മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി കെ.കെ വിനോദ് കുമാർ, കല്ല്യാശ്ശേരി മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എ.വി സനിൽ എന്നിവരും വരണാധികാരിക്ക് പത്രിക നൽകി.
തളിപ്പറമ്പ് മണ്ഡലം ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി ആനപ്പള്ളി ഗോപാലൻ തളിപ്പറമ്പ് തഹസിൽദാർ കെ. സന്തോഷ് മുമ്പാകെയും കല്യാശ്ശേരി മണ്ഡലം എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയായി കെ.കെ അബ്ദുൽ ജബ്ബാറും നാമനിർദേശ പത്രിക സമർപ്പിച്ചു.
കൂടുതൽ സ്ഥാനാർത്ഥികൾ തളിപ്പറമ്പിൽ
പയ്യന്നൂർ 7
കല്ല്യാശ്ശേരി 9
തളിപ്പറമ്പ് 15
ഇരിക്കൂർ 7
അഴീക്കോട് 11
കണ്ണൂർ 11
ധർമ്മടം 9
തലശ്ശേരി 11
കൂത്തുപറമ്പ് 14
മട്ടന്നൂർ 9
പേരാവൂർ14
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |