
അഞ്ചാലുംമൂട്: ഒമാനിലെ വിനോദസഞ്ചാര കേന്ദ്രമായ വാദി ബനീ ഖാലിദിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഒഴുക്കിൽപ്പെട്ട് അഞ്ചാലുംമൂട് സ്വദേശി മരിച്ചു. തൃക്കരുവ അഷ്ടമുടി വടക്കേക്കര മഹേഷ് ഭവനത്തിൽ (കരിങ്ങോട്ട്) ജനാർദ്ദനൻ പിള്ളയുടെയും വിജയലക്ഷ്മി അമ്മയുടെയും മകൻ മഹേഷ് കുമാറാണ് (51) മരിച്ചത്.
ഇബ്രയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. ശനിയാഴ്ച വൈകിട്ട് വാദി ബനീ ഖാലിദിലെ വെള്ളച്ചാട്ടം സന്ദർശിക്കുന്നതിനിടെയാണ് അപകടം. ജോലിസ്ഥലത്തെ ക്യാമ്പിലുണ്ടായിരുന്ന 21 പേർ ചേർന്നാണ് വെള്ളച്ചാട്ടത്തിൽ ഇറങ്ങിയത്. ഒപ്പമുണ്ടായിരുന്ന മറ്റുള്ളവരെ രക്ഷപ്പെടുത്തിയെന്നാണ് വിവരം. ഇബ്ര ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി പുരോഗമിക്കുന്നു.ഭാര്യ: വി.മായ (കരുനാഗപ്പള്ളി എസ്.ബി.ഐയിലെ താത്കാലിക ജീവനക്കാരി). മക്കൾ:എം.കീർത്തന, എം.കാർത്തിക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |