
തൃക്കൊടിത്താനം : ചങ്ങനാശേരി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി വിനു ജോബിന്റെ തൃക്കൊടിത്താനം പഞ്ചായത്തിലെ പീടികപ്പടി ചെമ്പുപുറം റോഡിൽ സ്ഥാപിച്ചിരുന്ന ഫ്ലക്‌സ് ബോർഡുകൾ തീയിട്ട് നശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. ഇതുസംബന്ധിച്ച് തൃക്കൊടിത്താനം പൊലീസ് സ്ഥലത്തെത്തി കേസെടുത്തു. സംഭവത്തിൽ തൃക്കൊടിത്താനം മണ്ഡലം ഇലക്ഷൻ കമ്മിറ്റി പ്രതിഷേധിച്ചു. ചെയർമാൻ മോട്ടി മുല്ലശ്ശേരി അദ്ധ്യക്ഷത വഹിച്ചു. കെ.എ ജോസഫ്, ജയിംസ് പതാരംചിറ, ബാബു രാജേന്ദ്രൻ, ബാബു കുട്ടൻചിറ, ദിനേശൻ മടുക്കത്താനം എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |