
ചെങ്ങന്നൂർ: മുഖ്യമന്ത്രിയായ പിണറായി വിജയന്റെയും പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെയും ബി.ജെ.പിക്കെതിരെ ഉയർത്തിയ ഡീൽ ആരോപണങ്ങൾക്ക് മറുപടിയുമായി ഗോവ മുൻ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള രംഗത്ത്. ഡീൽ ആരോപണത്തിന്റെ ഉത്തരവാദിത്തം എൽ.ഡി.എഫിനും യു.ഡി.എഫിനുമാണെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്ക് വോട്ട് ചെയ്താൽ വിജയിക്കില്ലെന്ന ധാരണ മാറിയെന്നും സംസ്ഥാനത്തെ നിരവധി പഞ്ചായത്തുകളിലും കോർപ്പറേഷനുകളിലും ബി.ജെ.പി ഭരണത്തിൽ വന്നിട്ടുണ്ട്. മുഖ്യമന്ത്രി ഉയർത്തുന്ന കോലീബി സഖ്യാരോപണം വസ്തുതാവിരുദ്ധവും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ജനസംഘവുമായി ചേർന്ന് സി.പി.എം മത്സരിച്ച സംഭവങ്ങൾ ഉണ്ടെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇത്തരത്തിലുള്ള പ്രസ്താവനകൾ ജനാധിപത്യത്തിന് നിരക്കുന്നതല്ലെന്നും വിമർശിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉന്നയിക്കുന്ന ആരോപണങ്ങൾ ദുരുദ്ദേശത്തോടെയാണ്. ബി.ജെ.പിയുടെ മുന്നേറ്റം തടയാനാകാത്ത സാഹചര്യത്തിലാണ് കുപ്രചാരണങ്ങൾ നടക്കുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യം എൻഡിഎയ്ക്ക് അനുകൂലമാണ്. സംസ്ഥാനത്ത് എൻ.ഡി.എ വലിയ വിജയം നേടുമെന്നുമാണ് പി.എസ്. ശ്രീധരൻ പിള്ളപറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |