SignIn
Kerala Kaumudi Online
Wednesday, 22 April 2026 7.41 AM IST

നല്ലൊരു നാളേക്കായ്; പ്രചാരണക്കളത്തിൽ ശക്തമായി ഐ ബി സതീഷ്

Increase Font Size Decrease Font Size Print Page
ib-satheesh

കാട്ടാക്കട: പണ്ട് എങ്ങാണ്ടൊരു വയലുണ്ടാർന്നേ .. പാട്ടുപാടി തകർത്തു നാടൻ പാട്ടു കലാകാരി തങ്കമണി സാമുവൽ. കാട്ടാക്കടയിൽ കിട്ടിയ അവസരങ്ങളും അതിന് പിന്നിൽ ഐബി സതീഷെന്ന എംഎൽഎയുടെ പങ്കും തങ്കമണി അനുസ്മരിച്ചു.സഖാവിന് വിലയേറിയ വോട്ടുകൾ നൽകി വിജയമുറപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു തങ്കമണി സാമുവൽ. ഇതോടെ ഇടത് സ്ഥാനാർത്ഥി ഐബി സതീഷിന്റെ ഇന്നത്തെ വാഹന പര്യടനത്തിന് തുടക്കമായി.


ചെണ്ടമേളങ്ങളോടെ ഐബിയെ സ്വീകരിച്ചു പ്രവർത്തകർ. സർക്കാർ നേട്ടങ്ങളും കാട്ടാക്കട മണ്ഡലത്തിലെ വികസനവും എടുത്ത് പറഞ്ഞ് വോട്ടഭ്യർത്ഥിച്ചാണ് സ്ഥാനാർത്ഥി വാഹനത്തിൽ കയറിയത്. തുറന്ന വാഹനത്തിൽ പര്യടനം തുടരുമ്പോൾ റോഡിനിരുവശത്തും ആബാലവൃന്ദം അണിനിരക്കുന്നു. കൊന്നപ്പൂക്കൾ നൽകിയും കാതടപ്പിക്കുന്ന മുദ്രാവാക്യം വിളിച്ചും പടക്കം പൊട്ടിച്ചും സ്വീകരണ കേന്ദ്രങ്ങളിലും വൻ വരവേൽപ്പാണ്.

പള്ളിച്ചൽ, താന്നിവിള മേഖലയിലാണ് വാഹന പര്യടനം. പള്ളിച്ചൽ മേഖലയിൽ മുടവൂർപ്പാറ പ്രദേശത്ത് നിന്നും ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ച പര്യടനം വയലിക്കട, കൂട്ടവിള , സ്വിമ്മിങ് പൂൾ, വെങ്ങാനൂർ തെരുവ്, ശിവാലയക്കോണം എന്നീ ഭാഗങ്ങളിലൂടെയാണ് പുരോഗമിച്ചത്. മുക്കമ്പാലമൂടിലാണ് പര്യടനത്തിന്റെ പരിസമാപ്തി.

TAGS: LOCAL NEWS, THIRUVANANTHAPURAM, KATTAKKADA, ELECTION, IB SATHEESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.