
റാന്നി: മാമുക്ക് ജംഗ്ഷനിൽ ഗതാഗത നിയന്ത്രണത്തിനായി ഏർപ്പെടുത്തിയ പുതിയ ക്രമീകരണങ്ങൾ പാളി.വ്യാപാരികൾ മറ്റിടങ്ങളിലേക്ക് പോവുകയാണ്. മാമുക്ക് ജംഗ്ഷന് നടുവിൽ സ്ഥാപിച്ചിരിക്കുന്ന ട്രാഫിക് തൂണുകളും നിയന്ത്രണങ്ങളും അശാസ്ത്രീയമാണെന്നും ഇത് കടുത്ത ഗതാഗത തടസത്തിനും പാർക്കിംഗ് ദുരിതത്തിനും കാരണമാകുന്നെന്നുമാണ് പ്രധാന ആക്ഷേപം. വാഹനങ്ങൾ നിറുത്താൻ സൗകര്യമില്ലാതായതോടെ ഉപഭോക്താക്കൾ ടൗണിനെ കൈവിടുകയാണ്. വ്യാപാര സ്ഥാപനങ്ങൾ പ്രതിസന്ധിയിലായി രണ്ട് മാസം മുമ്പ് കേരളകൗമുദി ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.
പുതിയ പരിഷ്കാരം വന്നതോടെ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലെ പാർക്കിംഗ് സൗകര്യം പൂർണ്ണമായും ഇല്ലാതായതും, അശാസ്ത്രീയമായ ക്രമീകരണം മൂലം ജംഗ്ഷനിൽ അപകടസാദ്ധ്യത വർദ്ധിച്ചതും പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. നേരത്തെ വൺവേ സംവിധാനം മൂലം ഇട്ടിയപ്പാറയിലെ വ്യാപാര സ്ഥാപനങ്ങൾ നഷ്ടത്തിലായിരുന്നു. പിന്നാലെ മാമുക്കിലും ഇതേസ്ഥിതിയാണ്. പല സ്ഥാപനങ്ങളും ഇതിനോടകം അടച്ചു. അശാസ്ത്രീയമായ ഈ പരിഷ്കാരങ്ങൾ അടിയന്തരമായി പിൻവലിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |