കട്ടപ്പന: നാൽപ്പതാം വെള്ളി ആചരണത്തോടനുബന്ധിച്ച് എഴുകുംവയൽ കുരിശുമലയിലേക്കുള്ള ഇടുക്കി രൂപതാ കാൽനട തീർഥാടനം 26, 27 തീയതികളിലായി നടക്കും. ഇന്ന് വൈകിട്ട് അഞ്ചിന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽനിന്ന് രൂപതാദ്ധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ നയിക്കുന്ന കാൽനടയാത്ര രാത്രി 10.30ന് തങ്കമണിയിൽ എത്തിച്ചേരും. 27ന് പുലർച്ചെ 4ന് തങ്കമണിയിൽനിന്ന് പുനരാരംഭിക്കുന്ന തീർഥാടനം രാവിലെ 7.15ന് വെട്ടിക്കാമറ്റം ജങ്ഷനിൽ എത്തിച്ചേരും. പുലർച്ചെ അഞ്ചിന് വെള്ളയാംകുടിയിൽനിന്നും നാലിന് തോപ്രാംകുടിയിൽനിന്നും ആറിന് നെടുങ്കണ്ടത്തുനിന്നും പുറപ്പെടുന്ന തീർഥാടകർ യാത്രയിൽ അണിനിരക്കും. എട്ടിന് മലയടിവാരത്തെ കപ്പേളയിൽ പ്രാർഥനയ്ക്കുശേഷം മലകയറും. 9.30ന് മലമുകളിലെ തീർഥാടക പള്ളിയിൽ തക്കല രൂപതാ മെത്രാൻ മാർ ജോർജ് രാജേന്ദ്രൻ, മാർ ജോൺ നെല്ലിക്കുന്നേൽ എന്നിവരുടെ കാർമികത്വത്തിൽ കുർബാന നടക്കും. രാത്രികാലങ്ങളിലും മലകയറാനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളതായി മോൺ. ജോസ് കരിവേലിക്കൽ, ഫാ.ജിൻസ് കാരയ്ക്കാട്ട്, ഫാ. ജോസഫ് ചുനയംമാക്കൽ, ഫാ. നിർമൽ കളത്തിൽക്കാട്ടിൽ, ഷാജി മാത്യു, സുനിൽ ജോസ് എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |