SignIn
Kerala Kaumudi Online
Wednesday, 10 June 2026 12.55 AM IST

ഇന്ധന പ്രതിസന്ധിയിൽ വിറച്ച് ലോകം

crude

കടുത്ത നടപടിയുമായി രാജ്യങ്ങൾ

കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധത്തിൽ ചരക്കു ഗതാഗതം നിശ്ചലമായതോടെ കടുത്ത നടപടികളുമായി ഏഷ്യൻരാജ്യങ്ങൾ. ഫിലിപ്പീൻസ് മുതൽ പാക്കിസ്ഥാൻ വരെയുള്ള രാജ്യങ്ങൾ പ്രതിസന്ധി നേരിടാൻ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. കോവിഡ് കാലത്തിന് സമാനമായി വർക്ക് ഫ്രം ഹോം മുതൽ ഗതാഗത നിയന്ത്രണങ്ങൾ വരെയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഏഷ്യയിലെ ഇന്ധന ഗതാഗതത്തിന്റെ 80 ശതമാനവും നടക്കുന്ന ഹോർമുസ് കടലിടുക്ക് അടച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. നേപ്പാളും ബംഗ്ളാദേശും ദക്ഷിണ കൊറിയയും വിയറ്റ്നാമും ജപ്പാനുമെല്ലാം ഇന്ധന ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തി.

ശ്രീലങ്ക

ക്രൂഡോയിൽ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ശ്രീലങ്ക ഇന്ധന വില 25 ശതമാനം ഉയർത്തി. വൈദ്യുതിയും ഇന്ധനവും പരമാവധി കുറച്ച് ഉപയോഗിക്കണമെന്ന് സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചു. പ്രവർത്തി ദിനങ്ങൾ ആഴ്ചയിൽ നാലായി ചുരുക്കിയതിനൊപ്പം ബുധനാഴ്ചകൾ പൊതു അവധിയാക്കി. കാറുകൾക്ക് ആഴ്ചയിൽ 15 ലിറ്ററും ബസുകൾക്ക് 60 ലിറ്ററും ഇന്ധനം മാത്രമാണ് വിതരണം നടത്തുക.

പാകിസ്ഥാൻ

പാകിസ്ഥാനിൽ ഇന്ധന വില കുതിച്ചുയരുകയാണ്. സ്കൂളുകൾ മാർച്ച് 16 മുതൽ അടച്ചു. യൂണിവേഴ്‌സിറ്റികളിൽ പഠനം ഓൺലൈനാക്കി. സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം ആഴ്ചയിൽ നാല് ദിവസമാക്കി.

ഫിലിപ്പീൻസ്

പ്രതിസന്ധി മറികടക്കാൻ ഫിലിപ്പീൻസ് ഇന്ധന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകളുടെ പ്രവർത്തനം നാല് ദിവസം മാത്രമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360