SignIn
Kerala Kaumudi Online
Friday, 24 April 2026 10.00 PM IST

 സർക്കാർ പ്രചരണം അഴിമതി പണം ഉപയോഗിച്ച്: രമേശ് ചെന്നിത്തല

Increase Font Size Decrease Font Size Print Page


തൊടുപുഴ/ വണ്ടിപ്പെരിയാർ: മുൻപ് തിരഞ്ഞെടുപ്പുകളിൽ സർക്കാർ പണം ഉപയോഗിച്ചായിരുന്നു ഇടത് പ്രചരണമെങ്കിൽ ഇന്നത് അഴിമതി പണം ഉപയോഗിച്ചാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. ഗവൺമെന്റിന്റെ വികൃതമായ പണം വെളുപ്പിക്കാൻ ഉപയോഗിക്കുന്നത് ഈ അഴിമതി പണമാണെന്നും ചെന്നിത്തല ആരോപിച്ചു. കേരളത്തിൽ ജനം രാഷ്ട്രീയമാറ്റത്തിന് തയ്യാറെടുക്കുകയാണ്. എല്ലായിടത്തും ജനം വളരെ ആവേശത്തിലാണെന്നും ചെന്നിത്തല പറഞ്ഞു. ജില്ലയിലെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സർക്കാരിനെതിരെ ജനവികാരം ശക്തമാണ് ഇത് മനസിലാകാത്ത ഏക വ്യക്തി മുഖ്യമന്ത്രി മാത്രമാണ്. ഉപതിരഞ്ഞെടുപ്പുകളിലെ പരാജയം മുഖ്യമന്ത്രി ഇനിയും അംഗീകരിച്ചിട്ടില്ല. പത്ത് വർഷം കൊണ്ട് കേരളത്തിൽ എന്ത് മാറ്റമാണ് സർക്കാർ ഉ ണ്ടാക്കിയത്. നടൻ മോഹൻലാലുമായി സംസാരിക്കാൻ 11 ലക്ഷമാണ് ചെലവഴിച്ചത്. എന്തിനിത് ചെലവഴിക്കണമെന്നും ചെന്നിത്തല ചോദിച്ചു. കേരളത്തിൽ ബി.ജെ.പി സി.പി.എം രഹസ്യ അന്തർധാര സജീവമാണ് മോദിയും പിണറായിയും തമ്മിലുള്ള രാഷ്ട്രീയ കൂട്ട് കെട്ടാണ് തുടർഭരണമുണ്ടാക്കിയത്. ലാവ്ലിൻ കേസിൽ ഒത്ത് തീർപ്പാക്കി ഇത് അന്തർധാരയ്ക്ക് ഏറ്റവും വലിയ ഉദാഹരണമാണ്. മറ്റ് പ്രതിപക്ഷ നേതാക്കൾ ജയിലിൽ കഴിഞ്ഞു. പല പ്രമുഖ നേതാക്കളെയും ദിവസങ്ങളോളം ചോദ്യം ചെയ്തു. എന്നാൽ കേരള മുഖ്യമന്ത്രിയെ ചോദ്യം ചെയ്തില്ല ഇവിടെയാണ് ചേട്ടൻ ബാവയും അനിയൻ ബാവയും തമ്മിലുള്ള അന്തര ധാരയെന്നും ചെന്നിത്തല പറഞ്ഞു.ആറന്മുളക്കണ്ണാടിയും ആമാടപ്പെട്ടിയും നൽകി മോദിയെ സംപ്രീതനാക്കിയാണ് പിണറായിയുടെ നില നിൽപ്പെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. രാജ്യത്ത് ആർ.എസ്.എസ് ബി ജെ പി സഖ്യത്തിനെതിരായ പോരാടുന്ന ഏക നേതാവ് രാഹുൽ ഗാന്ധിയാണ്. കേരളത്തിൽ യു.ഡി.എഫ് തരംഗം ആഞ്ഞടിക്കുകയാണ്. വിശേഷദിവസങ്ങളിൽ പ്രചരണം നടത്താനാവാത്ത അവസ്ഥയാണെങ്കിലും ചുരുങ്ങിയ സമയത്തിനുള്ളിൽ ഇതിനെയെല്ലാം യു.ഡി.എഫ് അതിജീവിക്കുമെന്നും ഐക്യ ജനാധിപത്യ മുന്നണി 100 സീറ്റുമായി അധികാരത്തിൽ തിരിച്ച് വരുമെന്നും ചെന്നിത്തല പറഞ്ഞു.

TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.