
ചെറുതോണി:പരമ്പരാഗത വ്യവസായമായ കള്ള് ചെത്ത് മേഖലയെ സംരക്ഷിക്കാനുംതൊഴിൽ എടുക്കുന്ന പതിനായിരക്കണക്കിന് തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കാനും സർക്കാർ തയ്യാറാകണമെന്നും, കള്ള് വ്യവസായത്തെ തകർക്കാൻ കൂടുതൽ വിദേശമദ്യഷാപ്പുകൾ അനുവദിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നും, പിരിഞ്ഞുപോകുന്ന തൊഴിലാളികൾക്ക് പകരം പുതിയ തൊഴിലാളികളെ നിയമിക്കാൻ ക്ഷേമനിധി ബോർഡ് തയ്യാറാകണമെന്നും ബി.എം.എസ് സംസ്ഥാന സെക്രട്ടറി സിബി വർഗീസ്. ചെറുതോണിയിൽ നടന്ന ജില്ലാ മദ്യവ്യവസായ മസ്ദൂർ സംഘം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് ഒ.എസ് വേണു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ സതീഷ് വേണുഗോപാൽ, ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.സി സിനിഷ് കുമാർ, യൂണിയൻ വൈസ് പ്രസിഡന്റ് കെ.എം സജീവൻ, ജനറൽ സെക്രട്ടറി കെ.ജയൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി.ഡി. അനീഷ് ( പ്രസിഡന്റ്), കെ. ജയൻ(ജനറൽ സെക്രട്ടറി) പി.റ്റി. സുമേഷ് ( ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |