
ആലപ്പുഴ : നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സിവിൽ സ്റ്റേഷൻ പരിസരത്ത് ഒരുക്കിയ മാതൃകാ ഹരിത പോളിംഗ് ബൂത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ കെ. ഇമ്പശേഖർ നിർവ്വഹിച്ചു. പ്രകൃതിസൗഹൃദ തിരഞ്ഞെടുപ്പ് എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ശുചിത്വ മിഷൻ, ജില്ലാ ഭരണകൂടം എന്നിവയുടെ ആഭിമുഖ്യത്തിലാണ് മാതൃകാ ബൂത്ത് ഒരുക്കിയത്. 'ഹരിത ചട്ടം പാലിക്കണം' എന്ന സന്ദേശവുമായി സംഘടിപ്പിച്ച സിഗ്നേച്ചർ കാമ്പയിനിന്റെ ഉദ്ഘാടനവും കളക്ടർ നിർവഹിച്ചു.
ശുചിത്വ മിഷൻ ഡെപ്യൂട്ടി ഡയറക്ടറും ജില്ലാ കോഓർഡിനേറ്റർ ഡി.ഷിൻസ്, അസി.കോർഡിനേറ്റർമാരായ സിജോ രാജു, വി.രേവതി, പ്രോഗ്രാം ഓഫീസർ പി. അഖിൽ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |