
പിടികൂടിയത് 312. 513 ഗ്രാം മെത്താഫിറ്റമിൻ
സുൽത്താൻ ബത്തേരി: നിയമസഭ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി സംസ്ഥാന അതിർത്തിയിൽ നടത്തിയ വാഹന പരിശോധനയിൽ രാസലഹരിയുമായി യുവാവ് പിടിയിൽ. കോഴിക്കോട് താമരശ്ശേരി, കടവൂർ തച്ചെംമ്പൊയിൽ പുത്തൻ വീട്ടിൽ മുഹമ്മദ് ജുസൈം (22) ആണ് പിടിയിലായത്. ഇയാളുടെ പക്കൽനിന്ന് 312. 513 ഗ്രാം മെത്താഫിറ്റമിൻ കണ്ടെടുത്തു. ഇന്നലെ രാവിലെ പൊൻകുഴിയിൽ എക്സൈസ് ഇന്റലിജൻസും, എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും നടത്തിയ സംയുക്ത പരിശോധനയിലാണ് ലഹരിയുമായി പ്രതി പിടിയിലായത്. ഹൈദ്രാബാദിൽനിന്നും കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരനായിരുന്നു മുഹമ്മദ് ജുസൈം. ബംഗ്ലൂരിൽ നിന്ന് കോഴിക്കോട് ഭാഗത്തേയ്ക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്സൈസ് അറിയിച്ചു. പിടിച്ചെടുത്ത രാസ ലഹരിയ്ക്ക് 10 ലക്ഷം രൂപ വരും. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സക്കിൾ ഇൻസ്പെക്ടർ സി. ഷാബു, ഇന്റലിജൻസ് ഇൻസ്പെക്ടർ രാജേഷ് കോമത്ത്, അസി.എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡുമാരായ സി.വി. ഹരിദാസ്, സുരേഷ് വെങ്ങാലിക്കുന്നേൽ, പ്രിവന്റീവ് ഓഫീസർമാരായ പി. കൃഷ്ണൻകുട്ടി, പി.ആർ. വിനോദ്, എ.എസ്. അനീഷ്, കെ.ജി. വിജിത്ത്, സിവിൽ എക്സൈസ് ഓഫീസർ കെ.കെ. വിഷ്ണു, വനിതാ സിവിൽ എക്സൈസ് ഓഫീസർ എം. അനിത, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർമാരായ കെ. പ്രസാദ്, എസ്. അനുപ്രകാശ് എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |