
കോട്ടയം : ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി നാട്ടകം സുരേഷിന്റെ നിയോജക മണ്ഡലം തല വാഹന പര്യടനം ഇന്ന് രാവിലെ ഏറ്റുമാനൂർ പൂച്ചിനപള്ളിയിൽ നിന്നാരംഭിക്കും. കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗം കെ.സി ജോസഫ് ഉദ്ഘാടനം ചെയ്യും. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ പങ്കെടുക്കും. നിയോജക മണ്ഡലം ചെയർമാൻ റ്റോമി പുളിമാന്തുണ്ടം, കൺവീനർ ബിനു ചെങ്ങളം, മണ്ഡലം ചെയർമാൻ ജോയി പൂവന്നിക്കുന്നേൽ, കൺവീനർ സിബി ചിറയിൽ, മുഹമ്മദ് ബിലാൽ തുടങ്ങിയവർ നേതൃത്വം നൽകും. 30 ന് കുമരകം തിരുവാർപ്പ്, 31 ന് അതിരമ്പുഴ, 1 ന് ആർപ്പൂക്കര, നീണ്ടൂർ , 4 ന് അയ്മനം പഞ്ചായത്തുകളിലും പര്യടനം നടക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |