
പാലാ : വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ തെക്കേക്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണ സമ്മേളനം നഗരസഭാദ്ധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് തോമസ് ജി. കുമ്പുക്കൻ അദ്ധ്യക്ഷത വഹിച്ചു. ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കക്കണ്ടം, വൈസ് ചെയർപേഴ്‌സൺ മായ രാഹുൽ, കൗൺസിലർമാരായ ബിനു പുളിക്കക്കണ്ടം, ബിജു പുളിക്കക്കണ്ടം, ലിസിക്കുട്ടി മാത്യു, ടോമിൻ വട്ടമല, സനിൽ രാഘവൻ എന്നിവർ സ്വീകരണമേറ്റ് വാങ്ങി. ജനറൽ സെക്രട്ടറി വി.മുരളീധരൻ, ഖജാൻജി ഷനോജ് സി.ആർ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |