SignIn
Kerala Kaumudi Online
Tuesday, 21 April 2026 11.14 AM IST

തട്ടുകടയിലെ പണം തട്ടിയെടുത്തയാൾ പിടിയിൽ

Increase Font Size Decrease Font Size Print Page

rajeev

​കഴക്കൂട്ടം: തട്ടുകടയിൽ കയറി ഉടമയെ മർദ്ദിച്ച് പണം തട്ടിയെടുത്ത പ്രതിയെ തുമ്പ പൊലീസ് പിടികൂടി. ആറ്റിപ്ര, പൗണ്ടുകടവ്, നന്ദനം വീട്ടിൽ രാജീവ് (40,ആട്ടോ രാജീവ് ) ആണ് അറസ്റ്റിലായത്. ​കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. അരശുമൂട്ടിലെ തട്ടുകടയിലെത്തിയ രാജീവ്, കടയുടമയായ ബംഗാൾ സ്വദേശി സോമദേവിനോട് പണം ആവശ്യപ്പെടുകയും. പണം നൽകാൻ വിസമ്മതിച്ച സോമദേവിനെ ക്രൂരമായി മർദ്ദിക്കുകയും പോക്കറ്റിലുണ്ടായിരുന്ന പണം ബലമായി തട്ടിയെടുക്കുകയും ചെയ്യുകയായിരുന്നു. ​രാജീവ് തുമ്പ സ്റ്റേഷനിലെ റൗഡി ഷീറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

TAGS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.