
കോഴഞ്ചേരി: എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ വിവിധ പള്ളിയോട കരകളിൽ വോട്ടഭ്യർത്ഥിച്ചെത്തി. കടപ്ര തട്ടയ്ക്കാട് മലനട ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് പ്രചരണ പരിപാടികൾക്ക് തുടക്കം കുറിച്ചത്. വഞ്ചിപ്പാട്ട് പാടിയാണ് പള്ളിയോടക്കരകളിൽ സ്ഥാനാർത്ഥിയെ പ്രവർത്തകർ സ്വീകരിച്ചത്. സ്ത്രീകൾ വായ്ക്കുരവകളോടെ കുമ്മനത്തെ വേദിയിലേക്ക് ആനയിച്ചു. പൂവത്തൂരിലും നെല്ലിയ്ക്കലും കോയിപ്രത്തുമായി നാല് കുടുംബയോഗങ്ങളിൽ പങ്കെടുത്ത ശേഷം നന്നൂർ ദേവീ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിൽ പങ്കെടുത്തവരെ കാണാൻ ക്ഷേത്രാങ്കണത്തിലെത്തി. തുടർന്ന് കോഴഞ്ചേരിയിൽ ബി.എം.എസ് ജില്ലാ വാർഷിക സമ്മേളത്തോടനുബന്ധിച്ച് നടന്ന തൊഴിലാളി സംഗമത്തിലും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |