@ സോഷ്യൽ മീഡിയയിലും സജീവമായി സ്ഥാനാർത്ഥികൾ
കോഴിക്കോട്: തിരഞ്ഞെടുപ്പിന് എട്ട് നാൾ ശേഷിക്കെ പ്രചാരണം ഈർജ്ജിതമാക്കി സ്ഥാനാർത്ഥികളും മുന്നണികളും. പലരും രണ്ടാംഘട്ട പ്രചാരണം തുടങ്ങി. സോഷ്യൽ മീഡിയയിലും പ്രചാരണം സജീവമാണ്.
വോട്ടർമാരുമൊത്ത് പ്രഭാത നടത്തം പോലുള്ള പരിപാടികളുമായും ചില സ്ഥാനാർത്ഥികൾ രംഗത്തുണ്ട്. യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനായി രാഹുൽ ഗാന്ധിയുടെയും എൻ.ഡി.എ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനായി നടി ഖുശ്ബുവിന്റെയും റോഡ് ഷോ ഇന്ന് നടക്കും. രാവിലെ 11ന് കോഴിക്കോട് അരയിടത്തു പാലത്തു നിന്ന് പുതിയ ബസ് സ്റ്റാന്റ് പരിസരം വരെയാണ് ഖുശ്ബുവിന്റെ റോഡ് ഷോ. എൻ.ഡി.എ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനായി കേന്ദ്രമന്ത്രി അമിത് ഷായുമെത്തും.
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ഇന്ന് വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 11.30ന് നാദാപുരം കല്ലാച്ചിയിലാണ് ആദ്യപരിപാടി. 12.30ന് പേരാമ്പ്രയിൽ നടക്കുന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ടിന് ബാലുശ്ശേരി മുതൽ നന്മണ്ട വരെ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്കൊപ്പം യാത്രയും നത്തും. കൊയിലാണ്ടിയിൽ വൈകിട്ട് നാലിനാണ് റോഡ് ഷോ. കെ.സി വേണുഗോപാൽ, പ്രിയങ്ക ഗാന്ധിയടക്കമുള്ളവരും അടുത്ത ദിവസങ്ങളിൽ എത്തുമെന്നാണ് വിവരം.
മുഖ്യമന്ത്രി പിണറായി വിജയൻ ഏപ്രിൽ രണ്ടിന് പ്രചാരണ പരിപാടികളിൽ പ്രസംഗിക്കും. സി.പി.എം നേതാവ് വൃന്ദ കാരാട്ട് ഏപ്രിൽ മൂന്നിന് രാവിലെ 11ന് വടകര, വൈകിട്ട് നാലിന് എലത്തൂർ, ആറിന് ബാലുശേരി എന്നിവിടങ്ങളിൽ പ്രസംഗിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |