കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 5 വർഷം കഠിന തടവും 10,000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ 3 മാസം അധിക തടവ് അനുഭവിക്കാനും ഹോസ്ദുർഗ് സ്പെഷൽ കോടതി ജഡ്ജി പി.എം. സുരേഷ് വിധിച്ചു.
ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 11 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ പ്രതിയായ വടക്കേ തൃക്കരിപ്പൂർ വെള്ളാപ്പ് മിലിയാട്ട് ഖാദിജ മൻസിലിൽ എം. അബ്ദുൾ റഷീദ് (56) 2024 മേയ് 3ന് ഉച്ചയ്ക്ക് 12 മണിക്ക്, കുട്ടി തന്റെ അച്ഛന്റെ ഉടമസ്ഥതയിലുള്ള കടയിൽ ഒറ്റയ്ക്കുള്ള സമയം കടയിൽ സാധനം വാങ്ങാൻ വന്ന പ്രതി കൈക്കും ഷോൾഡ്രലിലും പിടിച്ച് ഗൗരവതരമായ ലൈംഗിക അതിക്രമം നടത്തി എന്ന കേസിലാണ് ശിക്ഷ വിധിച്ചത്.
ചന്തേര പൊലീസ് ചാർജ് ചെയ്ത കേസിൽ പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |