തലശേരി: ഭർത്താവ് ദുരൂഹ സാഹചര്യത്തിൽ കാണാതായ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിച്ച ഹൈക്കോടതി കേസ് ക്രൈംബ്രാഞ്ച് സി.ബി.സി.ഐ.ഡി.ക്ക് കൈമാറാൻ ഉത്തരവിട്ടു. കതിരൂർ സ്വദേശിയായ കെ.ബി സുഹറാബി സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് കെ. ബാബു ഉത്തരവിട്ടത്. നിലവിലുള്ള പൊലീസ് അന്വേഷണത്തിൽ തൃപ്തികരമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് ഹർജിക്കാരിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ടി.പി സാജിദ് മുന്നോട്ടുവച്ച വാദം കോടതി പരിഗണിച്ചു. സുഹറാബിയുടെ ഭർത്താവ് റഫീക് തോട്ടത്തിൽ (58) എറണാകുളം ജില്ലയിലെ ചെരാനല്ലൂരിൽ വർഷങ്ങളായി കച്ചവടം നടത്തി വരികയായിരുന്നു. 2025 ജൂൺ 11ന് രാവിലെ കടയിൽ അവസാനമായി കണ്ടതിന് ശേഷം അദ്ദേഹം ദുരൂഹസാഹചര്യത്തിൽ കാണാതാവുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |