
നിലമ്പൂർ: തിരഞ്ഞെടുപ്പ് സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കക്കാടംപൊയിൽ ഭാഗത്ത് എക്‌സൈസ് നടത്തിയ പരിശോധനയിൽ 3.5 ലിറ്റർ വാറ്റ് ചാരായം ബൈക്കിൽ കടത്തിക്കൊണ്ട് വന്ന കക്കാടംപൊയിൽ സ്വദേശി കപ്പപറമ്പിൽ വീട്ടിൽ രാജേഷിനെ (38) നിലമ്പൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ടി.എച്ച് ഷെഫീക്കിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ സി. ശ്രീകുമാർ, പ്രിവന്റീവ് ഓഫീസർ സി.അബ്ദുൾ റഷീദ് വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സനീറ, സിവിൽ എക്‌സൈസ് ഓഫീസർ എബിൻ സണ്ണി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വാറ്റ്ചാരായം സൂക്ഷിച്ചതിന് പ്രതിക്കെതിരെ മുൻപ് രണ്ടുതവണ എക്‌സൈസ് കേസ് എടുത്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |