
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും വോട്ട് ചെയ്യാൻ പോകുമ്പോൾ വീൽചെയർ, പോളിംഗ് സ്റ്റേഷനിലേക്ക് വാഹന സൗകര്യം തുടങ്ങിയവ ആവശ്യമുള്ളവർക്ക് ഇനി ഇ.സി.ഐ നെറ്റ് ആപ്പ് വഴി അപേക്ഷിക്കാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഇ.സി.ഐ നെറ്റ് ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്തതിനു ശേഷം രജിസ്റ്റർ ചെയ്യുക. ലോഗിൻ ചെയ്ത ശേഷം ദിവ്യാംഗ് അഥവ സക്ഷം എന്ന വിഭാഗത്തിൽ ക്ലിക്ക് ചെയ്ത്, വോട്ടർ ഐ.ഡി നൽകി സേവനം ആവശ്യപ്പെടാം. ആപ്പിൽ നിന്നുള്ള സേവന നിർദേശങ്ങൾ അതത് നിയോജമണ്ഡലങ്ങളിലെ റിട്ടേണിംഗ് ഓഫീസർമാർക്ക് നൽകും. അവർ വോട്ടർമാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |