
ചങ്ങനാശേരി : അസംപ്ഷൻ ഓട്ടോണമസ് കോളേജിൽ വിവിധ അദ്ധ്യയന വിഷയങ്ങളിൽ 2026, 2027 വർഷത്തേയ്ക്കുള്ള ഡി.ഡി ഗസ്റ്റ് അദ്ധ്യാപകരുടെ നിയമനത്തിനുള്ള അപേക്ഷകൾ 16 വരെ സ്വീകരിക്കും. ഇക്കണോമിക്‌സ്, കമ്പ്യൂട്ടർ സയൻസ്, സുവോളജി, ബയോകെമിസ്ട്രി, ബോട്ടണി, മാത്തമാറ്റിക്‌സ്, പൊളിറ്റിക്കൽ സയൻസ്, ഹിന്ദി, സംസ്‌കൃതം, മലയാളം, ഹോം സയൻസ്, കൊമേഴ്‌സ് എന്നീ വിഷയങ്ങളിലാണ് ഒഴിവുള്ളത്. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.collegiateedu.kerala.gov.in രജിസ്റ്റർ ചെയ്തിട്ടുള്ളവരായിരിക്കണം. പി.എച്ച്.ഡി, യു.ജി.സി. നെറ്റ് പാസായവർക്ക് മുൻഗണന. ഫോൺ: 04812420109, 9895871037, 9496115701.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |