SignIn
Kerala Kaumudi Online
Friday, 24 April 2026 9.58 PM IST

നെല്ലാപ്പാറയിൽ അപകട മുന്നറിയിപ്പിനായി തമിഴിലും മലയാളത്തിലും ബോർഡുകൾ

Increase Font Size Decrease Font Size Print Page
bord

കരിങ്കുന്നം:അപകടങ്ങൾ തുടർക്കഥയായ നെല്ലാപ്പാറയിൽ ഒടുവിൽ അപകടമുന്നറിയിപ്പ് ബോർ‌ഡുകൾ സ്ഥാപിച്ചു. നെല്ലാപ്പാറ ജംഗ്ഷൻ മുതൽ കുരിശുപള്ളികവലവരെയുള്ള ഭാഗത്തായി 9 ബോർഡുകളാണ് കരിങ്കുന്നം പഞ്ചായത്ത് സ്ഥാപിച്ചിരിക്കുന്നത്. മലയാളത്തിലും തമിഴിലുമായാണ് വിവിധ ബോർഡുകൾ. ഇന്നലെയാണ് സ്ഥിരം അപകട മേഖലകൾ ഉൾപ്പെടുന്ന സ്ഥലത്ത് ഡ്രൈവർമാർക്ക് മുന്നറിയിപ്പിനായി ബോർഡ് സ്ഥാപിച്ചത്.അപകടത്തിൽപ്പെടുന്ന വലിയവാഹനങ്ങളിൽ ഏറെയും തമിഴ്നാട്ടിൽ നിന്നുള്ളവയാണ്.മേഖലയിൽ തുടർച്ചയായുണ്ടാകുന്ന അപകടങ്ങളെ തുടർന്ന് ഇതിന്റെ വൻഅപകടാവസ്ഥയെക്കുറിച്ച് കേരളകൗമുദി അടക്കമുള്ള മാദ്ധ്യമങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു.ഇതിന് പിന്നാലെ നാട്ടുകാരും റോഡ് ഉപരോധവുമായി രംഗത്ത് എത്തിയിരുന്നു.ഇതിനെ തുടർന്നാണ് അധികൃതരുടെ നടപടി.

TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.