
ആലപ്പുഴ: പങ്കാളിത്ത പെൻഷൻ പിൻവലിക്കും എന്ന വാഗ്ദാനം നൽകി അധികാരത്തിൽ കയറിയ ഇടതു സർക്കാർ ജീവനക്കാരെ വഞ്ചിച്ചു എന്ന് എൻ.ജി.ഒ. സംഘ് സംസ്ഥാന പ്രസിഡന്റ് ജെ മഹാദേവൻ പറഞ്ഞു. ഈ വഞ്ചനയ്ക്ക് ജീവനക്കാർ നൽകിയ മുന്നറിയിപ്പായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പു ഫലമെന്നും എൻ.ജി.ഒ. സംഘിന്റെ വഞ്ചനാ ദിനാചരണം ആലപ്പുഴ മിനി സിവിൽ സ്റ്റേഷനിൽ ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ.എൻ.അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ശ്രീജിത്ത് കരുമാടി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി.ജി.ജിതേഷ് നാഥ്, സുനിൽകുമാർ മുഹമ്മ, ദീപുകുമാർ, ആദർശ് സി.ടി, സുരാജ്, സാബുമോൻ, ഗോപകുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |