SignIn
Kerala Kaumudi Online
Friday, 24 April 2026 6.58 PM IST

കടപ്പുറത്തെ കാറ്റിൽ തിരഞ്ഞെടുപ്പ് ചൂടേറ്റി ബീച്ച് ഫുട്ബോൾ

Increase Font Size Decrease Font Size Print Page

collector-
കസബ കടപ്പുറത്ത് സ്വീപ് തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ ഉദ്ഘാടനം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ആദ്യ കിക്കെടുത്ത് ഉദ്ഘാടനം ചെയ്യുന്നു.

കാസർകോട് : നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചരണാർത്ഥം വോട്ടർമാരെ, തിരഞ്ഞെടുപ്പ് പ്രാധാന്യത്തെക്കുറിച്ച് അവബോധം നൽകുന്നതിനും കന്നി വോട്ടർമാർക്ക്, തിരഞ്ഞെടുപ്പ് പ്രക്രിയകൾ ബോധ്യപ്പെടുത്തുന്നതിനും ജില്ലാ ഭരണകൂടവും സ്വീപും സംയുക്തമായി കാസർകോട് ജില്ലയിൽ ഒന്നര മാസത്തോളമായി വൈവിദ്ധ്യമാർന്ന പ്രചരണ പരിപാടികളാണ് നടത്തിവരുന്നത്.

കന്നി വോട്ടർമാരെ തേടി ജില്ലയിലെ ക്യാമ്പസുകളിൽ ഇ- വോട്ടിംഗ് പ്രായോഗിക പരിശീലന പരിപാടി, ഉന്നതികളിൽ അയൽക്കൂട്ടങ്ങൾ ചേർന്നുള്ള അറിവുത്സവം, വോട്ടായനം, ജില്ലയിലെ തിരദേശ മലയോര മേഖലകളിൽ വോട്ടായനം എന്ന പേരിൽ ബോധവത്കരണ പരിപാടികൾ, കുടുംബശ്രീ ബാലസഭ കുട്ടികൾ നിർമ്മിച്ച പട്ടം പറത്തൽ, ചൂണ്ടു വിരൽ മഷിയൊപ്പ് ചാർത്തിയ മണൽശിൽപ്പ നിർമ്മാണം, ചിത്രകാരൻമാരുടെ സംഗമത്തിൽ തയാറാക്കിയ പ്രചരണ ബോർഡുകൾ, മെഹന്തി ഫെസ്റ്റ്, സൈക്കിൾ റാലി, റീൽസ് മത്സരം, ക്വിസ് പ്രോഗ്രാം, ഫ്ലാഷ് മോബ് തുടങ്ങി വിവിധ പരിപാടികൾ നടന്നു.

റോവേർസ് കടപ്പുറം, ബ്ലെയ്സ് തളങ്കര, കാസർകോട് ഫുട്ബോൾ അക്കാദമി, കുടുംബശ്രീ കാസർകോട്, റീമർ ഉദുമ, റോവേർസ് കടപ്പുറം ബി ടീം, പോലീസ് ടീം കാസർകോട് തുടങ്ങി ഏഴോളം ടീമുകൾ പങ്കെടുത്ത കസബ കടപ്പുറത്ത് ഫൈവ്സ് ഫുട്ബോൾ മത്സരം മത്സരം നടന്നു.

ജില്ലാ കളക്ടർ അർജുൻപാണ്ഡ്യൻ ആദ്യ കിക്കെടുത്ത് ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് സുപ്രണ്ട് ഓഫ് പോലിസ് വിജയ് ഭാരത് റെഡി സമ്മാന വിതരണം നടത്തി. സ്വീപ് നോഡൽ ഓഫിസർ രതീഷ് പിലിക്കോട് അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ പി. ജയൻ, പോസ്റ്റൽ ബാലറ്റ് നോഡൽ ഓഫിസർ ടി.ടി സുരേന്ദ്രൻ, മനു.എസ്, യദുരാജ്, ഭവ്യ, സജിനി,റനീഷ മനീഷ്, മുരളി സംസാരിച്ചു. ഡി.ഹരിദാസ് സ്വാഗതവും, അനുശ്രീ നന്ദിയും പറഞ്ഞു.

TAGS: LOCAL NEWS, KASARGOD, BEACH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.