
കോട്ടയം: നവയുഗ് ചിൽഡ്രൻസ് തിയേറ്റർ വാർഷിക ക്യാമ്പ് 10 മുതൽ 14 വരെ കുമാരനല്ലൂർ തന്മയ മീഡിയ സെന്ററിൽ നടക്കും. നാടകാവതരണം, പാവനിർമ്മാണം, ക്ലൗൺ ഷോ, മാജിക് ഷോ, ഏകപാത്ര നാടകം, സിനിമാ പ്രദർശനം, ചലച്ചിത്ര നിർമ്മാണം എന്നിവയിലാണ് സൗജന്യ പരിശീലനം. ദിവസവും കുട്ടികൾ സ്വയംതിട്ടപ്പെടുത്തിയ നാടകവും ചലച്ചിത്രവും അരങ്ങേറും. ദേശീയ സംസ്ഥാന അവാർഡ് ജേതാവ് ജോഷി മാത്യുവിനെ കൂടാതെ, നാടക ചലച്ചിത്ര പ്രവർത്തകർ നേതൃത്വം നൽകും. കേരള ചിൽഡ്രൻസ് സൊസൈറ്റിയുടെ സഹകരണവും ഉണ്ടാകും. . കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7907972485.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |