ആലപ്പുഴ : പെരിന്തൽമണ്ണ താലൂക്ക് ഹോസ്പിറ്റലിൽ ഗൈനക്കോളജിസ്റ്റിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കുറ്റവാളികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്തു നിയമനടപടികൾക്ക് മുന്നിൽ കൊണ്ടുവരണമെന്ന് എത്തിക്സ് ഡോക്ടേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഡോക്ടർമാർക്കെതിരെ ആക്രമണ പരമ്പര തുടർന്നു വരുന്നതിൽ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. യോഗത്തിൽ എത്തിക്സ് ഡോക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ.കെ വേണുഗോപാൽ, സെക്രട്ടറി ഡോ.ജോസ് ജേക്കബ്, ട്രഷറർ തോമസ് കോശി ,ഡോ. ഉണ്ണിക്കൃഷ്ണൻ കർത്ത , ഡോ. സുരേഷ് രാഘവൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |