പാമ്പാക്കുട: പിറവത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. അനൂപ് ജേക്കബിന്റെ പാമ്പാക്കുട പഞ്ചായത്തിലെ പര്യടനം ഡി.സി.സി സെക്രട്ടറി റീസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. തോമസ് തടത്തിൽ അദ്ധ്യക്ഷനായി.
മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ വിശദീകരിച്ചാണ് അനൂപ് ജേക്കബ് വോട്ടർമാരെ സമീപിക്കുന്നത്. ജൽജീവൻ മിഷൻ പദ്ധതിയിലൂടെ 44 കോടി രൂപയുടെ കുടിവെള്ള പദ്ധതികൾ ആരംഭിച്ചതായും സ്കൂളുകൾക്കും റോഡ് വികസനത്തിനുമായി ഫണ്ട് അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. വികസന പ്രവർത്തനങ്ങൾ തുടരാൻ യു.ഡി.എഫ് സർക്കാരിനെ അധികാരത്തിലെത്തിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |