കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കായി ജില്ലാ മെഡിക്കൽ ഓഫീസ് ആരോഗ്യ സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സൂര്യാഘാതം പ്രതിരോധിക്കാൻ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. അയഞ്ഞതും ഇളം നീല നിറമുള്ളതുമായ വസ്ത്രങ്ങൾ ധരിക്കണം. ധാരാളം വെള്ളം കുടിക്കണം. കഫീൻ , അധിക പഞ്ചസാര എന്നിവ അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കണം. യോഗങ്ങളിൽ പങ്കെടുക്കുന്നവർ കുട,തൊപ്പി,ചെരുപ്പ് എന്നിവ ഉപയോഗിക്കണം. ബൂത്തുകൾ, കൗണ്ടിംഗ് സെന്ററുകൾ എന്നിവിടങ്ങളിൽ കുടിവെള്ളം ഉറപ്പു വരുത്തണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |