
കാലടി: തിരുവൈരാണിക്കുളം കൈലാസം വെൽനസ് പാർക്കിൽ മൂന്നാമത് തിരുവൈരാണിക്കുളം ഫെസ്റ്റിന് തുടക്കമായി. നാടകകൃത്ത് ശ്രീമൂലനഗരം മോഹൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എ.എൻ.സുരേഷ് കുളങ്ങര, രക്ഷാധികാരികളായ അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാട്, ഷിജിത സന്തോഷ്, ഫെസ്റ്റ് ചെയർമാൻ എ.മോഹൻകുമാർ, ജനറൽ കൺവീനർ എ.എൻ.മോഹനൻ, കൺവീനർ കെ.എ. പ്രസൂൺ കുമാർ, ട്രഷറർ പി.യു. രാധാകൃഷ്ണൻ, വൈസ് ചെയർമാന്മാരായ മുഹമ്മദാലി തെക്കിനേത്ത്, ടോമി വെളുത്തേപ്പിള്ളി, ജോയിന്റ് കൺവീനർമാരായ ജയകുമാർ, സി.എച്ച്.റസാഖ് തുടങ്ങിയവർ പങ്കെടുത്തു. 12ന് സമാപിക്കും. അമ്യൂസ്മെന്റ് പാർക്ക്, ഗെയിം സോൺ, വ്യാപാരമേള, ഭക്ഷ്യമേള തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |