
പെരുമ്പാവൂർ: നിയോജക മണ്ഡലത്തിലെ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെയും പെൻഷൻകാരുടെയും സൗഹൃദ സംഗമം ഇന്ദിരാഭവനിൽ ചേർന്നു. കെ.പി.സി.സി മെമ്പർ ഒ.ദേവസി യോഗം ഉദ്ഘാടനം ചെയ്തു. ട്രാൻസ്‌പോർട്ട് പെൻഷണേഴ്‌സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എ. മീതിയൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി മനോജ് മൂത്തേടന് ചടങ്ങിൽ സ്വീകരണം നൽകി. ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.ഐ. അലിയാർ, വി.പി. വിജയൻപിള്ള, എ.കെ. ബാബു, എൻ.വി.മാത്യു, ജിജോ വർഗീസ്, നിയോജക മണ്ഡലം കൺവീനർ പി.കെ.മുഹമ്മദ് കുഞ്ഞ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |