SignIn
Kerala Kaumudi Online
Friday, 24 April 2026 9.59 PM IST

ജൈവ വളം വിതരണം ചെയ്യും

Increase Font Size Decrease Font Size Print Page
jaiva
ജൈവ വളം

പയ്യാവൂർ: ഇരിക്കൂർ അഗ്രോ ഫാർമേർസ് പ്രൊഡ്യൂസർ കമ്പനിയുടെ ആഭിമുഖ്യത്തിൽ പടന്നക്കാട് കാർഷിക സർവകലാശാലയുടെ സർട്ടിഫൈഡ് ജൈവ വളം വിതരണം ചെയ്യാൻ ചെമ്പന്തൊട്ടി ഓഫീസിൽ ചേർന്ന ഭരണസമിതി യോഗം തീരുമാനിച്ചു. പച്ച കക്കപ്പൊടിയുടെ വിതരണം വ്യാപകമാക്കുന്നത് കൂടാതെ ഫലവൃക്ഷ തൈകളും മഞ്ഞളും കൃഷി ചെയ്യും. ഈ മാസം പകുതിയോടെ മടമ്പത്ത് മണ്ണ് പരിശോധന ക്യാമ്പ് നടത്തും. കമ്പനി ചെയർമാൻ കെ.ജെ. ചാക്കോ കൊന്നയ്ക്കൽ യോഗം ഉദ്ഘാടനം ചെയ്തു. പി.ഡി.എസ് കോ ഓർഡിനേറ്റർമാരായ ജയപ്രകാശ്, മേഘ, സി.ഇ.ഒ സജി ചെമ്പേരി, ഡയറക്ടർമാരായ സ്കറിയ നെല്ലൻകുഴി, ജിജി ചെറിയാൻ, ജനാർദ്ദനൻ കൂട്ടുമുഖം, സജീഷ് കുടിയാന്മല, ദേവസ്യ മടമ്പം പ്രസംഗിച്ചു. അക്കൗണ്ടന്റ് സി.കെ ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. കമ്പനി ഷെയറിനും, ജൈവ വളം, കക്കപ്പൊടി എന്നിവയുടെ ബുക്കിംഗിനും ഫോൺ: 9745497470.

TAGS: LOCAL NEWS, KANNUR, VALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.