SignIn
Kerala Kaumudi Online
Wednesday, 22 April 2026 9.29 PM IST

അവശ്യസേവന വിഭാഗത്തിൽ 647 പേർ വോട്ട് ചെയ്തു

Increase Font Size Decrease Font Size Print Page
vvpat-election-voting

പത്തനംതിട്ട : അവശ്യ സർവീസ് വിഭാഗത്തിൽ ഉദ്യോഗസ്ഥർക്കായി സജ്ജീകരിച്ച പോസ്റ്റൽ വോട്ടിംഗ് സെന്ററുകൾ (പി വി സി) വഴി ജില്ലയിൽ വോട്ട് രേഖപ്പെടുത്തിയത് 647 പേർ. കേരള പോലീസ്, കേരള ബറ്റാലിയൻ, ഫയർഫോഴ്‌സ്, ജയിൽ, എക്‌സൈസ്, മിൽമ, ഇലക്ടിസിറ്റി, വാട്ടർ അതോറിറ്റി, കെ എസ് ആർ ടി സി, ട്രഷറി, ആരോഗ്യം, വനം, ആകാശവാണി, ദൂരദർശൻ, ബി എസ് എൻ എൽ, റെയിൽവേ, തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ച മാദ്ധ്യമ പ്രവർത്തകർ, കൊച്ചി മെട്രോ റെയിൽ ഉദ്യോഗസ്ഥർ എന്നിവരാണ് ഫോം 12 ഡി യിൽ അപേക്ഷിച്ച അവശ്യ സേവന വിഭാഗത്തിൽ ഉൾപ്പെട്ടവർ. മാർച്ച് 31 മുതലാണ് അവശ്യ സർവീസ് വിഭാഗക്കാർക്ക് തപാൽ വോട്ട് ആരംഭിച്ചത്.

മണ്ഡലം, തപാൽ വോട്ട് രേഖപ്പെടുത്തിയവർ :

തിരുവല്ല​ : 88, ആറന്മുള​ : 120, അടൂർ​ : 166, റാന്നി​ : 79, കോന്നി​ : 194

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.