തൊടുപുഴ: താൻ മത്സരിക്കുന്നുണ്ടോയെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ വിളിച്ചു ചോദിച്ചെന്ന് നടൻ ആസിഫ് അലി പറഞ്ഞു.
സഹോദരനും നടനുമായ അഷ്‌കർ അലിക്കൊപ്പം തൊടുപുഴ കുമ്പംകല്ല് ബി.ടി.എം. എൽ.പി. സ്‌കൂളിൽ വോട്ട് ചെയ്തശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആസിഫ്. താൻ മത്സരിക്കുന്നുണ്ടെന്ന് വാർത്തകൾ ഉണ്ടായിരുന്നു. ഇത് പി.ജെ. ജോസഫ് തന്നെ വീട്ടുകാരെ വിളിച്ച് അന്വേഷിച്ചിരുന്നു. സിനിമയിൽ തുടരാൻ തന്നെയാണ് താത്പര്യം. ഈ ഘട്ടത്തിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ല. തിരഞ്ഞെടുപ്പ് കാണുന്ന കാലം മുതൽ കേൾക്കുന്ന പേരുകളാണ് പി.ജെ. ജോസഫും പി.ടി. തോമസും. തൊടുപുഴയിലെ തലമുറ മാറ്റം നേതാക്കൾക്കുള്ള പക്വതയായാണ് കാണുന്നത്.എല്ലാവരും വോട്ട് ചെയ്യണം. അത് ചെയ്യാതെ അഭിപ്രായം പറയുന്നതുകൊണ്ട് കാര്യമില്ല. വോട്ട് ചെയ്തശേഷമാകണം നമ്മുടെ വിമർശനങ്ങളും നിദേശങ്ങളും. അഭിപ്രായ സ്വാതന്ത്രമുള്ളൊരു സർക്കാരാണ് വരേണ്ടത്. നമുക്ക് ആശയവിനിമയം നടത്താനും നമ്മുടെ കൈയെത്തും ദൂരത്തുമുള്ള ഭരണ സംവിധാനം വരണം. സുഹൃത്തുകൾക്കായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നതിനെക്കുറിച്ച് ആലോച്ചിച്ചിരുന്നെങ്കിലും എല്ലാ രാഷ്ട്രീയ പാർട്ടികളിലും തനിക്ക് സുഹൃത്തുക്കളും പ്രിയപ്പെട്ടവരും ഉള്ളതിനാൽ ആരോടും വിവേചനം കാണിക്കാതിരിക്കാനാണ് പ്രചാരണങ്ങളിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |