കളളാട്: തേങ്ങാകല്ലുമ്മൽ ശ്രീ മുത്തപ്പൻ മടപുര തിരുവപ്പന മഹോത്സവത്തിന്ന് പരിസമാപ്തി. മുത്തപ്പൻ വെള്ളാട്ടം , ഗുളികൻ വെള്ളാട്ടം , തിരുവപ്പന മഹോൽസവം , പയങ്കുറ്റി വെള്ളാട്ടം തുടങ്ങിയ പരിപാടികൾ നടന്നു. ചടങ്ങിൽ മടപ്പുര സ്ഥാപകൻ പരേതനായ തേങ്ങാകല്ലുമ്മൽ കണ്ണന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ മഹിളാ രത്നം പുരസ്ക്കാരം പുളിയങ്കോട്ട് കല്യാണിക്ക് നൽകി. സാമൂഹ്യ കലാ സാംസ്ക്കാരിക പ്രവർത്തകരായ.വേണു ഗോപാൽ പൈക്കാട്ടുമ്മൽ ,.അശോകൻ കുയ്യനാട്ടുമ്മൽ, കെ സജിത്, ആർ കെ സുഗുണൻ.ലിജീഷ് ഉണ്ണി,.ശ്രീധരൻ പട്ടാണിപാറ,.യു കെ ഷിജു. ചന്ദ്രൻ നാവത്ത് കെ..ബാബു , ഡോ.അനീറ്റ ചന്ദ്രൻ , ഡോക്ടർ ഹർഷ ടി കെ . എന്നിവരെ ഉപഹാരം നൽകി ആദരിച്ചു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |