മല്ലപ്പള്ളി : റോഡരികിൽ അശാസ്ത്രീയമായി കൂട്ടിയിട്ടിരിക്കുന്ന തടികൾ കാഴ്ച മറക്കുന്നതിനും അപകടങ്ങൾക്കും കാരണമാകുന്നതായി പരാതി. പാതയോരങ്ങളിൽ തടികളോ മറ്റു വസ്തുക്കളോ കൂട്ടിയിടുന്നത് ശിക്ഷാർഹമാണെന്ന നിയമം കാറ്റിൽ പറത്തിയാണ് പൂവനക്കടവ് - ചെറുകോൽപ്പുഴ റോഡിൽ വൃന്ദാവനം ഗുരുമന്ദിര ജംഗ്ഷന് സമീപത്തും വാലാങ്കര - അയിരൂർ റോഡിൽ പൊറോട്ടമുക്കിന് സമീപവും തടികൾ റോഡിൽ ഇട്ടിരിക്കുന്നത്. പൊറോട്ടമൂക്കിന് സമീപത്തെ വലിയ തടികൾ മാസങ്ങൾക്ക് മുൻപ് ഇട്ടതിനാൽ തടിക്ക് സമീപം കാട് പന്തലിച്ച് തടി കാണാത്ത നിലയിലാണ്. വീതി കുറഞ്ഞ റോഡിൽ തടികൾ ഇറക്കി ഇട്ടിരിക്കുന്നത് പലപ്പോഴും ഗതാഗത തടസത്തിന് കാരണമാകുന്നുണ്ട്. വേനൽ മഴ ശക്തി പ്രാപിച്ചതോടെ ഇവയ്ക്കിടയിൽ ഇഴജന്തുക്കളുടെ ശല്യവും വർദ്ധിച്ചതായി ആക്ഷേപമുണ്ട്.റോഡരികിൽ തടികൾ ഇറക്കി ഇടുമ്പോൾ കൃത്യമായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കേണ്ടതാണെന്ന നിയമവും പാലിക്കപ്പെടാറില്ലെന്ന് മാത്രമല്ല അധികകാലം ഒരേ സ്ഥലങ്ങളിൽ തന്നെ തടികൾ കൂട്ടിയിടുന്ന രീതിയാണ് ഇവർ പിന്തുടരുന്നത്. ഇതിന് പുറമെ തടിവ്യാപാരികൾ രാത്രികാലങ്ങളിലോ തിരക്കൊഴിഞ്ഞ സമയങ്ങളിലോ വാഹനത്തിൽ തടികൾ കയറ്റുന്നതിന് പകരം സമയനിഷ്ട പാലിക്കാതെ ക്രെയിൻ ഉപയോഗിച്ച് പകൽ സമയങ്ങളിൽ ലോഡുകൾ കയറ്റി ഗതാഗത തടസം സൃഷ്‌ടിക്കുന്നതായും പരാതിയുണ്ട്.
............................................................
അപകടകരമായ രീതിയിൽ പാതയോരങ്ങളിൽ തടികൾ കണ്ടാൽ പൊലീസിലോ തദ്ദേശസ്വയംഭരണ വകുപ്പിലോ പരാതികൾ നൽകാൻ പ്രദേശവാസികൾ തയാറാകാത്തതാണ് ഇത്തരം പ്രതിസന്ധികൾക്ക് കാരണമാകുന്നത്.
അഭിലാഷ്
(ഇരുചക്ര വാഹനചക്രവാഹന
യാത്രക്കാരൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |