SignIn
Kerala Kaumudi Online
Wednesday, 20 May 2026 10.15 PM IST

മുറ്റത്ത് കുളിക്കുന്നതിനിടെ മിന്നലേറ്റു; കോട്ടയത്ത് കോളേജ് വിദ്യാര്‍ത്ഥി മരിച്ചു

mohammad-saif

കോട്ടയം: വീടിന് പുറത്ത് നിന്ന് കുളിക്കുകയായിരുന്ന വിദ്യാര്‍ത്ഥി ഇടിമിന്നലേറ്റ് മരിച്ചു. സിഎംഎസ് കോളേജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി മുഹമ്മദ് സെയ്ഫ് (20) ആണ് മിന്നലേറ്റ് മരിച്ചത്. കോട്ടയം കൂവപ്പള്ളിക്ക് സമീപം പള്ളിപ്പടി കൊരട്ടിപ്പറമ്പില്‍ കെ.എസ് ഇര്‍ഷാദിന്റെ മകനാണ്.

വെള്ളിയാഴ്ച വൈകുന്നേരം ആറര മണിയോടെയാണ് അപകടം സംഭവിച്ചത്. റെയ്ഹാനത്ത് ആണ് സെയ്ഫിന്റെ മാതാവ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് വിധേയമാക്കിയതിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും. ശനിയാഴ്ചയാണ് കബറടക്കം തീരുമാനിച്ചിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA, DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA