
ആലപ്പുഴ: മുതിർന്ന സി.പി.എം നേതാവും മുൻമന്ത്രിയുമായിരുന്ന ജി. സുധാകരൻ പാർട്ടി വിട്ട് യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച അമ്പലപ്പുഴ, നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും വാശിയേറിയ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ്. അമ്പലപ്പുഴ സീറ്റ് കൈവിട്ട് പോകുമോ എന്ന ആശങ്കയിലാണ് സി.പി.എം എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ജി, സുധാകരനെതിരെ വിജയം അത്ര എളുപ്പമല്ലെന്നാണ് പാർട്ടിയുടെ ബൂത്തുതല അവലോകനത്തിൽ ഉണ്ടായത്. ഇപ്പോഴിതാ വിജയത്തിൽ ഒരു സംശയവുമില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി എച്ച്. സലാം എം.എൽ.എ. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് വിജയത്തെ സംബന്ധിച്ച് ഒരു ആശങ്കയുമില്ലെന്ന് സലാം പറഞ്ഞത്.
എൽ.ഡി.എഫ് 62000ത്തിലധികം വോട്ടുകൾ നേടുമെന്ന് സലാം അവകാശപ്പെടുന്നു. എല്ലാ ജാതിമത വിഭാഗങ്ങളിൽ പെട്ടവരും ഇടതുപക്ഷത്തിന് പുറത്തുള്ളവരും തനിക്ക് വോട്ട് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജി. സുധാകരന് ലഭിക്കുന്ന ബി,ജെ.പി വോട്ടുകളുടെ അളവനുസരിച്ചായിരിക്കും ഭൂരിപക്ഷം മാറുന്നത്. ബി.ജെ.പി വോട്ടുകൾ യു.ഡി.എഫിലേക്ക് മറിഞ്ഞാൽ ഭൂരിപക്ഷം 5000 ആയിരിക്കുമെന്നും ബി.ജെ.പി 20000ത്തിൽ അധികം വോട്ട് പിടിച്ചാൽ ഭൂരിപക്ഷം 10000 കടക്കുമെന്നും സലാം വ്യക്തമാക്കുന്നു.
എച്ച്. സലാം എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റ്
അമ്പലപ്പുഴയിൽ നോ കൺഫ്യൂഷൻ..
അമ്പലപ്പുഴ മണ്ഡലത്തിൽ എൽ ഡി എഫ് വിജയത്തിൽ ഒരു കൺഫ്യൂഷനും ഇല്ല. ഏറെ വാശിയേറിയ പോരാട്ടത്തിൽ അഭിമാനകരമായ വിജയം നേടും..
എൽ ഡി എഫ് 62000 ലധികം വോട്ട് നേടും. BJP, UDF ഡീലിന്റെ ഭാഗമായി യു ഡി എഫ് സ്ഥാനാർഥി
ജി സുധാകരൻ നേടുന്ന ബി ജെ പി യുടെ വോട്ടിന്റെ അളവിനനുസരിച്ച് ഭൂരിപക്ഷത്തിൽ വ്യത്യാസം വരും.
5000 ൽ കൂടുതൽ BJP വോട്ട് യുഡിഎഫ് സ്ഥാനാർഥിക്ക് കിട്ടിയാൽ എൽ ഡി എഫ് 5000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും.
BJP 20000 ന് മുകളിൽ വോട്ട് നേടിയാൽ എൽ ഡി എഫ് ഭൂരിപക്ഷം 10000 കടക്കും..
മാധ്യമങ്ങൾക്ക് ഒരു കൺഫ്യൂഷനും വേണ്ട.
അമ്പലപ്പുഴ ഇടതോരം ചേരും..
രാഷ്ട്രീയ നെറിവ് കാണിക്കും..
വഞ്ചനയുടെ രാഷ്ട്രീയത്തോട് സലാം പറയും..
അമ്പലപ്പുഴയിൽ എല്ലാ ജാതി, മത വിഭാഗത്തിലുമുള്ള മനുഷ്യർ എൽ ഡി എഫ് സ്ഥാനാർഥിയായ എനിക്ക് വോട്ട് ചെയ്തിട്ടുണ്ട്. ഇടതുപക്ഷക്കാരും ഇടതുപക്ഷം അല്ലാത്ത ഒരു വിഭാഗം മനുഷ്യരുടെയും വോട്ടുകൾ ലഭിച്ചിട്ടുണ്ട്..
വിജയം ഉറപ്പ്..
എൽ ഡി എഫ് തുടരും..
അമ്പലപ്പുഴ വളരും..
അമ്പലപ്പുഴയിൽ ഉയർന്നു വന്ന പ്രത്യേക രാഷ്ട്രീയ അന്തരീക്ഷത്തിൽ നേരും നെറിവുമാണ് ജീവിതത്തിൽ പ്രധാനമെന്ന് കരുതി വിവേകപൂർവ്വം പിന്തുണച്ച എല്ലാ പ്രിയപ്പെട്ട വോട്ടർമാർക്കും നന്ദി..
നമ്മുടെ വിജയത്തിന് വേണ്ടി ഊണും ഉറക്കവും ഉപേക്ഷിച്ച് രാപകൽ ഒരു മാസക്കാലം പ്രവർത്തിച്ച എൽ ഡി എഫ് പ്രവർത്തകർക്കും നേതാക്കൾക്കും മനസ് നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |