അങ്ങാടിക്കൽ : കൊടുമൺ ഒറ്റത്തേക്ക് റോഡിൽ അങ്ങാടിക്കൽ ഹൈസ്കൂളിനു പടിഞ്ഞാറു വശത്തെ ട്രാൻ ഫോർമറിനോട് ചേർന്നുണ്ടായ കുഴി കെണിയാകുന്നു. റോഡിൽ കാടുവളർന്നു നിൽക്കുന്നതു കാരണം ഈ കുഴി പെട്ടെന്ന് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടില്ല. റോഡിന് സമീപത്തായി അഞ്ചടിയോളം താഴ്ച്ചയിലാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. ഇത്രയും അപകട സാദ്ധ്യത ഉണ്ടാക്കുന്ന കുഴി രൂപപ്പെട്ടിട്ടും കാട് വൃത്തിയാക്കാനോ കുഴിക്ക് സമീപം അപകട സൂചന ബോർഡ് വയ്ക്കാനോ അധികൃതർ ശ്രമിക്കാത്തതിൽ പ്രദേശവാസികളും പ്രതിഷേധത്തിലാണ്. ഈ കുഴിയിൽ മാലിന്യം കൊണ്ട് നിക്ഷേപിക്കാനും ചിലർ ശ്രമിക്കുന്നുണ്ട്. കാൽനട യാത്രക്കാരും ഭയത്തോടെയാണ് ഇത് വഴി കടന്നു പോകുന്നത്. അമിത വേഗത്തിൽ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുന്നതിനിടയിൽ അബദ്ധത്തിൽ കുഴിയിൽ വീണ് അപകടത്തിൽപ്പെടാനും സാദ്ധ്യതയുണ്ട്. അടിയന്തരമായി ഈ കുഴി അടക്കണമെന്ന ആവശ്യം ശക്തമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |